ശ്രീനഗർ | ജമ്മു കാശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം. ഇത് തുടർന്ന് മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ഊർജിതമാക്കി.
ആയുധധാരികളായ സംഘമാണ് നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്നത്. ഇന്ത്യ തലക്ക് വിലയിട്ട ഭീകരരും കൂട്ടത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഉറി മേഖലയിൽ ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഉണ്ടായ ഏറ്റവും വലിയ നുഴഞ്ഞുകയറ്റശ്രമം ആണ് ഇതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.
ശനിയാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ടത്. 19 സൈനികരുടെ ജീവ ത്യാഗത്തിന് ഇടയാക്കിയ ഒരു ഭീകരാക്രമണത്തിന് അഞ്ചുവർഷം പൂinർത്തിയാകുന്ന വേളയിലാണ് നുഴഞ്ഞുകയറ്റശ്രമം.
source https://www.sirajlive.com/attempt-to-infiltrate-uri-search-intensified.html
إرسال تعليق