ന്യൂഡൽഹി | രാജ്യത്തെ സന്യാസിമാരുടെ ഉന്നത സംഘടനയായ അഖിലഭാരതീയ അഘാട പരിശത് പ്രസിഡന്റ് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് നഗരത്തിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയ നരേന്ദ്ര ഗിരിയെ അനുയായികൾ പലവട്ടം വിളിച്ചിട്ടും വിളി കേൾക്കാത്ത അതിനെതുടർന്ന് വാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
നിരവധി പ്രശ്നങ്ങൾ കാരണം താൻ ഏറെ അസ്വസ്ഥനാണ് എന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തന്റെ വിയോഗശേഷം ആശ്രമത്തിന്റെ പ്രവർത്തനം എങ്ങനെ ആകണം എന്നത് സംബന്ധിച്ചും ആത്മഹത്യാകുറിപ്പിൽ എഴുതിയിട്ടുണ്ട്. തന്നെ ബുദ്ധിമുട്ടിച്ചവരുടെ പേരുകളും കുറിപ്പിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
source https://www.sirajlive.com/narendra-giri-leader-of-a-high-ranking-monk-organization-has-committed-suicide.html
إرسال تعليق