ഇന്ത്യയില്‍ വിപിഎന്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി

ന്യൂഡല്‍ഹി| ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കണമെന്ന പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. വിപിഎന്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ ശുപാര്‍ശ. എന്നാല്‍ വിപിഎന്‍ നിരോധിക്കരുതെന്ന ആവശ്യവും ശക്തമാണ്.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ് വിപിഎന്‍ സാധ്യമാക്കുന്നത്. വിപിഎന്‍ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടില്ല എന്നതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ വിപിഎന്നും ഡാര്‍ക്ക് വെബും ഉപയോഗിച്ച് നടക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പാര്‍ലമെന്ററി സമിതിയുടെ അഭിപ്രായം. ആഭ്യന്തരമന്ത്രാലയം ഐടി മന്ത്രാലയവുമായി ചേര്‍ന്ന് വിപിഎന്‍ സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആനന്ദ് ശര്‍മ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ.

ഒരുഭാഗത്ത് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിപിഎന്‍ യഥാര്‍ത്ഥത്തില്‍ വന്‍ കിട കമ്പനികളുടെ വിവര കൈമാറ്റങ്ങള്‍ക്കുള്ള സുരക്ഷാമാര്‍ഗമാണ്. കൊവിഡ് കാലത്ത് ജീവനക്കാരെ വീട്ടിലിരുത്തി ജോലി ചെയ്യിപ്പിച്ച കമ്പനികള്‍ക്ക് സുരക്ഷ കവചം വിപിഎന്നായിരുന്നു.



source https://www.sirajlive.com/parliamentary-standing-committee-calls-for-complete-ban-on-vpn-in-india.html

Post a Comment

Previous Post Next Post