കല്‍പ്പറ്റ | മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികള്‍ക്ക് അമ്മയുടെ ഓര്‍മ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി. പോലീസ് സുരക്ഷയില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിങ്കളാഴ്ച വീട്ടില്‍ സന്ദര്‍ശനം നടത്താമെന്ന് ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കി.
അതേസമയം, മരംമുറി കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കോടതിയില്‍ പരാതിപ്പെടാന്‍ അവസരമുണ്ടാക്കണമെന്നും ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി മാര്‍ഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
source https://www.sirajlive.com/knee-knuckle-case-court-allows-defendants-to-attend-mother-39-s-memorial-service.html
Post a Comment