കരിപ്പൂര്‍ | കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിലായി. കെനിയ സ്വദേശിനി ബിഷാല സോമോയാണ് ഡി ആര്‍ ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നാണ് ഇവര്‍ കരിപ്പൂരിലേക്ക് എത്തിയത്.
ലെഗജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കും. ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ ബിഷാല സോമയെ ചോദ്യം ചെയ്തു വരികയാണ്.
source https://www.sirajlive.com/karipur-big-drunken-hunt.html
Post a Comment