ന്യൂഡല്‍ഹി | അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം അന്വേഷിക്കാന്‍ സി ബി ഐക്ക് ശുപാര്‍ശ ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിലവില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആനന്ദ് ഗിരിയെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളുടെ പേരിലാണ് ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു അനുയായി അമര്‍ഗിരിയായിരുന്നു പരാതിക്കാരന്‍.
നിലവില്‍ ആനന്ദ് ഗിരി മാത്രമാണ് കേസിലെ പ്രതി. കോടതിയില്‍ ഹജരാക്കി 14 ദിവസത്തെ പോലീസ് കസ്റ്റഡില്‍ വിട്ടു. ആശ്രമവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
source https://www.sirajlive.com/recommendation-for-cbi-probe-into-narendra-giri-39-s-suicide.html
Post a Comment