സുനീഷയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ത്തു

കണ്ണൂര്‍ | പയ്യന്നൂര്‍ സ്വദേശിനി സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു. ഭര്‍ത്താവ് വിജീഷിനെ കൂടാതെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സില്‍ ഭര്‍ത്താവ് വിജീഷ് നേരത്തെ അറസ്റ്റിലായിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

 

 



source https://www.sirajlive.com/suneesha-39-s-suicide-defendant-39-s-parents-add.html

Post a Comment

Previous Post Next Post