നിപ: അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്  | നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ ജില്ല നിപ ഭീതിയില്‍നിന്നും മുക്തമാവുകയാണ്. അതേ സമയം ജില്ലയില്‍ ജാഗ്രത തുടരുകയാണ്.



source https://www.sirajlive.com/nip-the-test-results-of-five-people-are-also-negative.html

Post a Comment

Previous Post Next Post