കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഒരു മാസത്തിന് ശേഷമാണ് പവന് വില 35,000 രൂപയില്‍ താഴെയാകുന്നത്.
വ്യാഴാഴ്ച പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
source https://www.sirajlive.com/gold-prices-fall-sharply-in-india.html
Post a Comment