പനമരം ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍

കല്‍പ്പറ്റ | വയനാട് പനമരത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ടവരുടെ അയല്‍വാസിയായ അര്‍ജുന്‍ ആണ് പിടിയിലായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിഐജിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11 മണിക്ക് ചേരും.

കഴിഞ്ഞ ജൂണ്‍ 10നാണ് നെല്ലിയമ്പത്ത് കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും മുഖംമൂടി സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താഴെ നെല്ലയമ്പം കാവടത്താണ് സംഭവം.

രാത്രി 8.30ഓടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ കേശവന്‍ മാസ്റ്റര്‍ മരിച്ചു. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അര്‍ജുന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു



source https://www.sirajlive.com/palmyra-double-murder-defendant-arrested.html

Post a Comment

Previous Post Next Post