കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കിയതിന് പിന്നാലെ പ്രതികാര നടപടികള്‍ കൂടതല്‍ ശക്തമായി തുടര്‍ന്ന് താലിബാന്‍. മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റും പഞ്ചശീര്‍ പ്രതിരോധ സേനയുടെ നേതാവുമായ അമറുല്ല സലേയുടെ സഹോദരന്‍ റൂഹുല്ല അസീസിയെ കൊലപ്പെടുത്തിയതായി കുടുംബം അറിയിച്ചു.
താലിബാന്‍ റൂഹുല്ലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം വിട്ടുതന്നില്ലെന്നും കുടുംബം ആരോപിച്ചു. ശരീരം ചീഞ്ഞ് അഴുകണമെന്ന് ഭീകരര്‍ പറഞ്ഞതായും കുടുംബം അറിയിച്ചു.
എന്നാല്‍, പഞ്ചശീറിലെ സംഘട്ടനങ്ങള്‍ക്കിടെ നൂറുല്ല മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് താലിബാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്.
source https://www.sirajlive.com/taliban-retaliate-amarullah-killed-saleh-39-s-brother.html
Post a Comment