ആലപ്പുഴ | ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി. കൊവിഡ് ചികിത്സയില്‍ ഐ സി യുവിലായിരുന്ന ചേര്‍ത്തല സ്വദേശി കുമാരനും വാര്‍ഡില്‍ ചികിത്സയിലായിരുന്ന കൃഷ്ണപുരം സ്വദേശി രമണനും വൈകീട്ടോടെ മരിച്ചിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടുപേരുടെയും മൃതദേഹം വിട്ടു നല്‍കിയപ്പോഴാണ് മാറിയത്. കായംകുളം സ്വദേശിയുടെ മൃതദേഹം ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു. ഇവര്‍ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍, കായംകുളം സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകിയതോടെ ബന്ധുക്കള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്നാണ് മാറി നല്‍കിയ വിവരം വ്യക്തമാവുന്നത്. ഇതോടെ ചേര്‍ത്തലക്ക് പോയ ആംബുലന്‍സ് തിരികെ വിളിച്ചു. രണ്ട് പേരുടേയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പോലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു.
source https://www.sirajlive.com/the-bodies-of-the-covid-patients-were-transplanted.html
Post a Comment