അനുനയ നീക്കങ്ങള്‍ക്കിടെ വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചു

തിരുവനന്തപുരം | അനുനയ നീക്കങ്ങള്‍ തുടരവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എ ഐ സി സി അംഗത്വവും രാജിവെച്ചു. നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു.കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐസിസി അംഗത്വം രാജിവെച്ചിരിക്കുന്നത്് .സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കുന്നു

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെല്‍ ഉണ്ടാകുന്നില്ല. ഇതില്‍ വലിയ ദുഖമുണ്ട്. പുതിയ നേതൃത്വത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. പല നേതാക്കളെയും നേതൃത്വം മുഖവിലക്കെടുക്കുന്നില്ലെന്നും കത്തില്‍ ുധീരന്‍ പറയുന്നു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇന്ന് സുധീരനുമായി ചര്‍ച്ച നടത്താനിരിക്കെയാണ് എഐസിസി അംഗത്വം രാജിവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇന്നലെ സുധീരനെ വസതിയില്‍ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രണ്ടു മണിക്കൂറോളം സംസാരിച്ചെങ്കിലും രാജിനിലപാടില്‍ മാറ്റമില്ലെന്ന് സുധീരന്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ താരിഖ് അന്‍വര്‍, സുധീരനെ വസതിയിലെത്തി കാണുമെന്ന് അറിയിച്ചെങ്കിലും സുധീരന്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചത് ശനിയാഴ്ചയാണ്. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം സുധീരൻ വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വി.എം സുധീരൻ എഐസിസി അംഗത്വവും രാജിവച്ചത്.

 

 



source https://www.sirajlive.com/vm-sudheeran-also-resigned-as-aicc-member-during-the-conciliatory-moves.html

Post a Comment

Previous Post Next Post