മഹിളാ മന്ദിരത്തില്‍ കാണാതായ യുവതികളില്‍ രണ്ട് പേരെ കണ്ടെത്തി

കോഴിക്കോട് | മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ മൂന്ന് യുവതികളില്‍ രണ്ട് പേരെ കോഴിക്കോട് നിന്നും കണ്ടെത്തി. എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നുമാണ് യുവതികളെ കാണാതായത്. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റി.

ഒരു കൊല്‍ക്കത്ത സ്വദേശിനിയും എറണാകുളം സ്വദേശിനികളായി രണ്ട് യുവതികളേയും ആണ് കാണാതായത്. കടവന്ത്ര പോലീസ് സ്‌റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍പ്പെട്ടാണ് കൊല്‍ക്കത്ത സ്വദേശിനി മഹിളാ മന്ദിരത്തില്‍ എത്തിയത്. ഇവര്‍ക്ക് 19 വയസ്സും മറ്റ് രണ്ട് പേര്‍ക്ക് 18 വയസ്സുമാണ് പ്രായം.

പുറത്ത് പോവുകയാണെന്ന് കത്തെഴുതി വെച്ച ശേഷമാണ് യുവതികള്‍ മഹിളാ മന്ദിരം വിട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെ മഹിളാ മന്ദിരത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇരുമ്പ് ദണ്ഡില്‍ സാരി ചുറ്റി അതുവഴിയാണ് ഇവര്‍ പുറത്തെത്തിയത്.



source https://www.sirajlive.com/two-of-the-missing-girls-were-found-in-the-mahila-mandir.html

Post a Comment

أحدث أقدم