‘മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍’; രാഹുല്‍ ഗാന്ധിക്കതിരെയുള്ള മാനനഷ്ടക്കേസ് തള്ളി

മുംബൈ | മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന പരാമര്‍ത്തിന്റെ പേരില്‍ രാഹുല്‍ ഗന്ധിക്കെതിരായ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ ആയിരുന്നു പരാതിക്കാരന്‍. 2014 ലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തനിക്കും മാനഹാനി ഉണ്ടാക്കി എന്നതായിരുന്നു ഹരജിക്കാരന്റെ വാദം.

നേരത്തെ ബീവണ്ടി കോടതി ഇയാളുടെ ഹരജി തള്ളിയിരുന്നു. 2018 ല്‍ ഈ കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരായിരുന്നു. ഹൈക്കോടതിയും ഹരജി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരന്‍ പറഞ്ഞു.



source https://www.sirajlive.com/39-mahatma-gandhi-assassinated-by-rss-activists-39-defamation-case-against-rahul-gandhi-dismissed.html

Post a Comment

أحدث أقدم