കണ്ണൂര്‍ | സര്‍വ്വകലാശാലയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെ ഉപരോധിച്ചു. രാവിലെ പത്തോടെ വാഹനത്തിലെത്തിയ വി സിയെ പ്രവര്‍ത്തകര്‍ തടയുകയായിരുനന്ു. പിജി സിലബസ് വിവാദത്തിലാണ് വിദ്യാര്‍ഥി പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വി സിയെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി സുരക്ഷ തീര്‍ത്ത് ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. വിദഗ്ധ സമതി എടുത്ത തീരുമാനമാണ് ഇതെന്നും സിലബസ് പിന്‍വലിക്കില്ലെന്നും വി സി വ്യക്തമാക്കിയിരുന്നു. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ഇന്ന് യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
source https://www.sirajlive.com/pg-syllabus-controversy-ksu-activists-block-kannur-university-vc.html
إرسال تعليق