സംസ്ഥാനത്ത് കൊവിഡ് അവലോകനം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം |  സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയേക്കും. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുള്ള അനുമതി നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. മൃഗശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ തുറന്നുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

 



source https://www.sirajlive.com/covid-review-in-the-state-today-further-exemptions-may-be-announced.html

Post a Comment

أحدث أقدم