കായംകുളത്ത് ജ്വല്ലറി കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

കായംകുളം | നഗരത്തില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍ കായംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂളിനു സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ തമിഴ്‌നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 10ന് രാത്രിയിലാണ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്‌നാട് സ്വദേശി കണ്ണന്‍ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്



source https://www.sirajlive.com/jewelery-robbery-in-kayamkulam-two-arrested.html

Post a Comment

أحدث أقدم