പാലക്കാട്| കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റില്‍. വാളയാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അനീഷിന്റെ രണ്ട് കൂട്ടാളികളും പൊലീസ് പിടിയിലായി. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്.
നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് അനീഷ്. അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശി ഷിനു പീറ്റര്‍, ചിറ്റൂര്‍ സ്വദേശി വരുണ്‍ എന്നിവരാണ് പിടിയിലായത്.
source https://www.sirajlive.com/drug-trafficking-pitikittappully-maradu-aneesh-arrested.html
Post a Comment