ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കാനുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ശക്തമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് മോദി പറഞ്ഞു. ഡല്‍ഹിയില്‍ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരിതാപകരമായ അവസ്ഥയിലാണ് ഡല്‍ഹിയില്‍ പ്രതിരോധ സേന ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നത്. ഇത് ആരും ചര്‍ച്ച പോലും ആക്കാതിരുന്നത് ആശ്ചര്യകരമാണെന്നും മോദി പറഞ്ഞു. നേരത്തെ ഉപയോഗിച്ചിരുന്നതിന്റെ അഞ്ചിലൊന്ന് സ്ഥലത്താണ് പുതിയ ഓഫീസുകള്‍ വരുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ കെജി മാര്‍ഗ്, ആഫ്രിക്ക അവന്യു എന്നിവിടങ്ങളിലാണ് പ്രതിരോധ സേനകളുടെ പുതിയ ഓഫീസുകളുടെ ഉദ്ഘാടനം നടന്നത്.
source https://www.sirajlive.com/strong-india-needs-a-modern-capital-prime-minister-narendra-modi.html
Post a Comment