ഐ പി എല്‍ തര്‍ക്കമെന്ന് സംശയം; `തൊടുപുഴയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

തൊടുപുഴ | തൊടുപുഴയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഐപിഎല്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല

.ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അന്‍സലിന്റെ കണ്‍പുരികത്തിലാണ് കുത്തേറ്റത്.



source https://www.sirajlive.com/suspicion-of-ipl-dispute-two-persons-were-stabbed-in-thodupuzha-and-one-was-in-critical-condition.html

Post a Comment

Previous Post Next Post