ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

ഓള്‍ഡ് ട്രഫോര്‍ഡ് | ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. യംഗ് ബോയ്‌സിനെതിരെ 2-1 നാണ് പരാജയം ഏറ്റുവാങ്ങിയത്. പതിനഞ്ചാം മിനിറ്റില്‍ തന്നെ യുണൈറ്റഡിന് വേണ്ടി റൊണാള്‍ഡോ ആദ്യ ഗോള്‍ നേടി.

എന്നാല്‍ യംഗ് ബോയ്‌സിന് വേണ്ടി നിക്കോളാസ് മൗമി ആദ്യ ഗോളും ഇഞ്ച്വറി ടൈമില്‍ തീസണ്‍ സൈബച്ചു വിജയ ഗോളും നേടി.

ചാമ്പ്യന്‍സ് ലീഗില്‍ 177-ാം മത്സരത്തിന് ഇറങ്ങിയ റൊണാള്‍ഡോ ഈ നേടത്തില്‍ കസിയസിനൊപ്പം എത്തി.



source https://www.sirajlive.com/defeat-to-manchester-united-in-the-champions-league.html

Post a Comment

Previous Post Next Post