ഐ എസ് ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയയാൾ അറസ്റ്റില്‍

ബെംഗളൂരു | തന്ത്രപ്രധാന പ്രതിരോധ സന്നാഹങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പാക്കിസ്ഥാന് കൈമാറിയ രാജസ്ഥാന്‍ സ്വദേശിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഉദ്യോഗസ്ഥനുമായി വാട്സ് ആപ്പിലടക്കം വിവരങ്ങള്‍ കൈമാറുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്ത ജിതേന്ദര്‍ സിംഗാണ് പിടിയിലായത്.

മിലിറ്ററി ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിതേന്ദറിനെ സി സി ബി പിടികൂടിയത്. ബെംഗളൂരുവിലെ വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ ഏജന്‍സികള്‍ക്ക് ഇയാള്‍ ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൈനിക പോസ്റ്റുകള്‍, ബാര്‍മര്‍ മിലിട്ടറി സ്റ്റേഷന്‍, സൈനിക വാഹനവ്യൂഹത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇയാള്‍ പാക് ഏജന്‍സിക്ക് കൈമാറിയത്. സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് സൈനിക യൂനിഫോം അണിഞ്ഞാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐ എസ് ഐക്ക് പുറമേ മറ്റ് ചില വിദേശ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് ജോയിന്റ്കമ്മീഷണര്‍ പറഞ്ഞു.



source https://www.sirajlive.com/man-arrested-for-leaking-information-to-isi.html

Post a Comment

أحدث أقدم