സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് പ്രവചനം. ഈ സാഹചര്യത്തില്‍ നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്  ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.

 

കേരള കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. വരും ദിവസങ്ങളിലെ മുന്നറിയിപ്പുകള്‍ ഗൗരവമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

 



source https://www.sirajlive.com/heavy-rains-expected-in-the-state-from-tomorrow.html

Post a Comment

Previous Post Next Post