സിപിഐ തിരഞ്ഞെടുപ്പ് റിവ്യുവിന് സംസ്ഥാന കൗണ്‍സില്‍ ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം |  സിപിഐ തിരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടിന് ഇന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം അന്തിമ അംഗീകാരം നല്‍കും. പറവൂര്‍ മൂവാറ്റുപുഴ തോല്‍വികളില്‍ ശക്തമായ വിമര്‍ശനം ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.

ജനയുഗം പത്രത്തെ പരസ്യമായി വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരായ നടപടിയും യോഗം ചര്‍ച്ച ചെയ്യും. അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഏക്‌സിക്യൂട്ടീവില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആനി രാജയെ ന്യായികരിച്ചതിരെയാണ് വിമര്‍ശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു.എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് വിമര്‍ശനം. പറവൂര്‍, മൂവാറ്റ്പുഴ തോല്‍വികളില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 



source https://www.sirajlive.com/the-state-council-will-today-approve-the-cpi-election-review.html

Post a Comment

Previous Post Next Post