ന്യൂഡൽഹി | രാജ്യത്തെ പതിമൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശിപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. എട്ട് ജഡ്ജിമാർക്ക് സ്ഥാനക്കയറ്റവും അഞ്ച് ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലം മാറ്റം നൽകിയുമാണ് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശിപാർശ ചെയ്തിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി എ എം ബദർ അടക്കം 17 ജഡ്ജിമാരെ മറ്റ് ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റാനും ശിപാർശ ചെയ്തു. ജസ്റ്റിസ് എ എം ബദറിനെ പാറ്റ്‌ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശിപാർശ. കൊളീജിയം തീരുമാനം സുപ്രീം കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ശിപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഇവർ നിയമിക്കപ്പെടും.
ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖീൽ ഖുറൈഷിയെ വലിയ ഹൈക്കോടതികളിലൊന്നായ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കുന്നുവെന്നതാണ് ശിപാർശകളിലെ ശ്രദ്ധേയമായ കാര്യം. നേരത്തേ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ഖുറൈഷിക്ക് സ്ഥാനക്കയറ്റം നൽകുന്ന ശിപാർശ കേന്ദ്ര സർക്കാർ മടക്കിയിരുന്നു. ഇതിന് ശേഷം കൊളീജിയത്തിന്റെ സമ്മർദത്തിനോടുവിലാണ് താരതമ്യേന ചെറിയ ഹൈക്കോടതിയായ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇവിടെ നിന്നും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനാണ് ഇപ്പോൾ ശിപാർശ നൽകിയിരിക്കുന്നത്.
സ്ഥലം മാറ്റത്തിന് ശിപാർശ ചെയ്ത ചീഫ് ജസ്റ്റിസുമാർ
അഖീൽ ഖുറൈഷി- ത്രിപുരയിൽ നിന്ന് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക്
ഇന്ദ്രജിത് മഹാന്തി- രാജസ്ഥാനിൽ നിന്ന് നിന്ന് ത്രിപുരയിലേക്ക്
മുഹമ്മദ് റാഫിഖ്- മധ്യപ്രദേശിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക്
അരൂപ് കുമാർ ഗോസ്വാമി- ആന്ധ്രാ പ്രദേശിൽ നിന്ന് ഛത്തീഗഢിലേക്ക്
ബിശ്വനാഥ് സോമദ്ദർ- മേഘാലയയിൽ നിന്ന് സിക്കിമിലേക്ക്
ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റത്തിന് ശിപാർശ ചെയ്ത ജഡ്ജിമാർ
രാജേഷ് ബിൻഡാലിനെ കൊൽക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പ്രകാശ് ശ്രീവാസ്തവയെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക്.
ഛണ്ഡിഗഢ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി കെ മിശ്രയെ ആന്ധ്രാ പ്രദേശിലേക്ക്.
അലഹാബാദ് ഹൈക്കോടതി ലക്‌നൗ ബഞ്ച് ജഡ്ജി റിതു രാജ് അവസ്തിയെ കർണാടക ഹൈക്കോടതിയിലേക്ക്.
കർണാടക ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയെ തെലങ്കാന ഹൈക്കോടതിയിലേക്ക്.
കർണാടക ഹൈക്കോടതി ജഡജി അരവിന്ദ് കുമാറിനെ ഗുജറാത്ത് ഹൈക്കോടതിയിലേക്ക്.
ഹിമാചൽപ്രദേശ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ വി മാലിമത്തിനെ മധ്യപ്രദേശിലേക്ക്.
മേഘാലയ ഹൈക്കോടതി ജഡ്ജി രഞ്ജിത് വി മോറിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക്.
source https://www.sirajlive.com/new-to-high-courts-recommended-to-the-chief-justices.html
Post a Comment