എ ആര്‍ നഗര്‍ ബേങ്കില്‍ കൂട്ട സ്ഥലമാറ്റം; ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരേയും മാറ്റി

മലപ്പുറം |  ക്രമക്കേടുകള്‍ കണ്ടെത്തിയ എ ആര്‍ നഗര്‍ സഹകരണ ബേങ്കില്‍ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരും സ്ഥലം മാറ്റിയവരില്‍ ഉള്‍പ്പെടുത്തും.യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സര്‍വീസ് സഹകരണ ബേങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടത്തിയത്.

പത്ത് വര്‍ഷത്തിനിടെ ബേങ്കില്‍ നടത്തിയത് 1000 കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരിച്ചവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. ബേങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്ന് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്. ഇതിന് പിറകെ 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടു കെട്ടയിരിക്കുകയാണ്.



source https://www.sirajlive.com/mass-relocation-at-ar-nagar-bank-those-who-spoke-out-against-the-irregularities-were-also-replaced.html

Post a Comment

أحدث أقدم