ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ പ്രതിഫലനമായി ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 14 മുതല്‍ മഴ മുന്‍പത്തെ ദിവസങ്ങളേക്കാള്‍ സജീവമാകും. 16 വരെയാണ് ഈ മഴ സാധ്യത. ഈ ന്യൂനമര്‍ദം ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴക്കും പ്രാദേശിക പ്രളയത്തിനും ഇടയാക്കിയേക്കും.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദം സംസ്ഥാനത്ത് കനത്ത മഴക്ക് ഇടയാക്കിയിരുന്നു. ന്യൂനമര്‍ദം കരകയറിയതോടെ മഴ കുറയുകയും ചെയ്തിരുന്നു.



source https://www.sirajlive.com/low-pressure-again-in-bay-of-bengal-chance-of-heavy-rain-from-sunday.html

Post a Comment

أحدث أقدم