പാലക്കാട് | കണ്ണപ്ര റൈസ് പാര്‍ക്ക് അഴിമതിയില്‍ സി പി എമ്മില്‍ നടപടി. ആരോപണ വിധേയര്‍ക്കെതിരെ തരംതാഴ്ത്തല്‍ നടപടിയാണ് സി പി ഐ എം എടുത്തിരിക്കുന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ചാമുണ്ണിയെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇദ്ദേഹത്തിന്റെ ബന്ധുവും സഹകരണ ബേങ്ക് ഹോണററി സെക്രട്ടറിയുമായ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി പി എം ചൂര്‍ക്കുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് സുരേന്ദ്രന്‍.
സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബേങ്കുകളുടെ കൂട്ടായ്മ തുങ്ങാനിരുന്ന റൈസ് പാര്‍ക്കിന്റെ ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. സംസ്ഥാന നേതൃത്വത്തം ഇടപെട്ടതിനെത്തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. നേരത്തെ ജില്ലാ കമ്മിറ്റി ആരോപണ വിധേയരെ സംരക്ഷിക്കുന്ന എന്ന് പ്രചാരണമുണ്ടായിരുന്നു.
റൈസ് പാര്‍ക്കിനായി 27.66 ഏക്കര്‍ ഭൂമിയാണ് കണ്‍സോര്‍ഷ്യം വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാല്‍ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള പ്രദേശത്ത്, ഏക്കറിന് ഏഴ് ലക്ഷം രൂപ അധികം നല്‍കി ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കണ്ണപ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി.
source https://www.sirajlive.com/cpm-takes-action-on-kannapra-rice-park-scam.html
إرسال تعليق