ചെന്നൈ| തീപ്പെട്ടിക്ക് വില വര്‍ധിക്കും. പതിനാലു വര്‍ഷമായി ഒരു രൂപയില്‍ തുടരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് രൂപയാക്കുമെന്ന് ഉല്‍പാദകര്‍ അറിയിച്ചു.
അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ശിവകാശിയില്‍ നടന്ന ‘ഓള്‍ ഇന്ത്യ ചേംബര്‍ ഓഫ് മാച്ചസ്’ യോഗമാണ് ഈ തീരുമാനമെടുത്തത്. യോഗത്തില്‍ അഞ്ച് മുന്‍നിര തീപ്പെട്ടി കമ്പനികള്‍ പങ്കെടുത്തു. 50 പൈസയില്‍നിന്നു ഒരു രൂപയാക്കിയത് 2007ല്‍ ആയിരുന്നു.
source https://www.sirajlive.com/match-price-now-2-after-14-years-the-price-increased.html
Post a Comment