കാന്ദഹാര്‍ | ദക്ഷിണ അഫ്ഗാന്‍ നഗരമായ കാന്ദഹാറിലെ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പള്ളിയില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ സെന്‍ട്രല്‍ മിര്‍വായിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വടക്കന്‍ നഗരമായ കുണ്ടൂസില്‍ സ്‌ഫോടനമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം. കഴിഞ്ഞാഴ്ചത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു.
source https://www.sirajlive.com/shia-mosque-bombing-in-afghanistan-16-people-were-killed.html
Post a Comment