ന്യൂഡല്‍ഹി| ഇന്ന് വ്യോമസേനാ ദിനം. വ്യോമസേനാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്ത്. വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരന്‍മാര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തികള്‍ സംരക്ഷിക്കുന്ന വ്യോമസേനയ്ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ദിനത്തില്‍ അഭിവാദ്യം ചെയ്യുന്നതായി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. 89 വര്‍ഷങ്ങളായുള്ള സമര്‍പ്പിതമായ സേവനമാണ് രാജ്യ സുരക്ഷയ്ക്കായി വ്യോമസേന നിര്‍വ്വഹിക്കുന്നത്. അവരുടെ ത്യാഗവും മികവും മറ്റാര്‍ക്കും അവകാശപ്പെടാനാകാത്തവിധം ശക്തവും തീഷ്ണവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
source https://www.sirajlive.com/89-years-of-dedicated-service-of-the-air-force-defense-minister-rajnath-singh.html
Post a Comment