കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കൊഫെപോസ വകുപ്പ് ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. സ്വപ്‌നയുടെ അമ്മ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ നാളെ ഒരു വര്‍ഷമാകാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ റദ്ദ് ചെയ്‌തെങ്കിലും കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കരുതല്‍ തടങ്കല്‍ തുടരും.
കരുതല്‍ തടങ്കല്‍ ഒഴിവായെങ്കിലും എന്‍ ഐ എ കേസില്‍കൂടി ജാമ്യം ലഭിച്ചാലെ സ്വപ്നക്ക് ജയിലിന് പുറത്തിറങ്ങാന്‍ കഴീയൂ. നേരത്തെ കസ്റ്റംസ് കേസിലും ഇ ഡി കേസിലും സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തി എന്ന ഒരു കേസാണ് ഇനി സ്വപ്നക്ക് മുന്നിലുള്ളത്.
source https://www.sirajlive.com/kofeposa-high-court-quashes-case-against-swapna-suresh.html
Post a Comment