ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ ഏഴിന് തുറക്കും. സ്പില്‍വേയിലെ 3, 4 ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 138.40 അടി ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്.
മന്ത്രിമാരായ കെ രാജന്, റോഷി അഗസ്റ്റിന് എന്നിവര്‍ ഡാമിന് സമീപത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കേരളം സുസജ്ജമെന്നും ആശങ്ക വേണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും വ്യക്തമാക്കി.
source https://www.sirajlive.com/mullaperiyar-dam-to-open-at-7-am-today-ministers-not-to-worry.html
إرسال تعليق