ചെന്നൈ | പേമാരിയില്‍ കടുത്ത ദുരന്തങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ടില്‍ നിന്നാണ് ധനസഹായം നല്‍കുക.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. ‘അവരുടെ ദുരിതങ്ങളില്‍ ആശ്വാസമായി ഡി എം കെ ചാരിറ്റബിള്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. നമുക്ക് മാനുഷികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം’-സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ ധനസഹായം അറിയിച്ചത്.
source https://www.sirajlive.com/stalin-announces-1-crore-financial-assistance-to-kerala.html
إرسال تعليق