ഖുര്‍ത്തൂം | പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സുഡാനിലെത്തി. രാജ്യത്തെ മതകീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രാജ്യത്തുടനീളം നിയമപഠനങ്ങളിലും ശാസ്ത്ര ഗവേഷണ രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മജ്മഉ ഫിഖ്ഹില്‍ ഇസ്ലാമിയയുടെ ക്ഷണമനുസരിച്ച് സുഡാനിലെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തത പരിപാടികളില്‍ കാന്തപുരം അതിഥിയായി പങ്കെടുക്കും.
ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് എട്ടിന് സുഡാനിലെ ബ്ലൂ നൈല്‍ ടി വിയിലെയും ഒമ്പതിന് സുഡാന്‍ ടി വി യിലെയും പരിപാടികളില്‍ സംസാരിച്ചു. രാത്രിയില്‍ തലസ്ഥാനമായ ഖുര്‍ത്തൂമില്‍ നടന്ന മൗലിദ് സദസ്സില്‍ അതിഥിയായി പങ്കെടുക്കുകയും ഉമ്മുദുറുമാനിലെ മസ്ജിദുല്‍ ഖലീഫയിലെ നബിദിന പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്തു. നാളെ രാവിലെ 10ന് പണ്ഡിതന്മാര്‍ക്കുള്ള പ്രത്യേക സെഷന് നേതൃത്വം നല്‍കും. ബുധനാഴ്ച രാവിലെ 10ന് പ്രമുഖ മുഫ്തിമാരെ കാണും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ വിവിധ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ലോകമെമ്പാടുമുള്ള മീലാദ് ആഘോഷങ്ങളില്‍ പ്രസിദ്ധമാണ് സുഡാനിലെ പരിപാടികള്‍.
source https://www.sirajlive.com/day-of-the-prophet-kanthapuram-in-sudan-for-four-day-events.html
إرسال تعليق