ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം: ചുമതല ഹൈക്കോടതി മുന്‍ ജഡ്ജി പ്രദീപ് കുമാറിന്

ന്യൂഡല്‍ഹി| ലഖിംപുര്‍ ഖേരിയിലെ കര്‍ഷക സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. ഹൈക്കോടതിയിലെ മുന്‍ ജഡ്ജി പ്രദീപ് കുമാര്‍ അന്വേഷിക്കും. രണ്ട് മാസത്തെ സമയമാണ് കമ്മീഷന് നല്‍കിയത്. കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആര് അന്വേഷിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കാനിരിക്കെയാണ് നടപടി.

അതേസമയം, ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ ചുമതലകള്‍ തുടരാന്‍ അജയ് മിശ്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് മിശ്രയ്ക്ക് അനുമതി നല്‍കിയത്. ജയില്‍ അധികൃതരുടെ യോഗത്തില്‍ മിശ്ര ഇന്ന് സംസാരിക്കും. ശനിയാഴ്ച മിശ്ര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മകന്‍ ലഖിംപുര്‍വഖേരിയിലെ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നതിന് തെളിവുണ്ടെന്ന നിലപാടിലാണ് അജയ് മിശ്ര.

 



source https://www.sirajlive.com/judicial-inquiry-into-lakhimpur-kheri-clash-former-high-court-judge-pradeep-kumar-in-charge.html

Post a Comment

Previous Post Next Post