മലപ്പുറം | സ്വലാത്ത് ആത്മീയ സംഗമവും ‘സ്നേഹ നബി’ റബീഅ് കാമ്പയിന്‍ ഉദ്ഘാടനവും ഇന്ന്
മലപ്പുറം: പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ 1496-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന സ്നേഹ നബി റബീഅ് കാമ്പയിന്‍ ഉദ്ഘാടനവും സ്വലാത്ത് ആത്മീയ സംഗമവും ഇന്ന് സ്വലാത്ത് നഗറില്‍ നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിക്കും.
മന്‍ഖൂസ് മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ഥന, അന്നദാനം എന്നിവ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരിമിതമായ ആളുകള്‍ക്ക് സൗകര്യമൊരുക്കും. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും. പരിപാടികള്‍ വീക്ഷിക്കുന്നതിനായി http://www.youtube.com/MadinAcademy
source https://www.sirajlive.com/salat-spiritual-gathering-and-inauguration-of-39-sneha-nabi-39-rabbi-campaign-today.html
Post a Comment