ഗീതാ ഗോപിനാഥ് ഐഎംഎഫ് സ്ഥാനം ഒഴിയുന്നു

വാഷിങ്ടണ്‍| ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുന്നതായി റിപ്പോര്‍ട്ട്. ജനുവരിയില്‍ ഗീതാ തിരികെ ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലേക്ക് മടങ്ങുമെന്ന് ഐഎംഎഫ് അറിയിച്ചു. മൂന്നു വര്‍ഷത്തോളം അവര്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്ന ഗവേഷണ വിഭാഗത്തിനു നേതൃത്വം നല്‍കിയിരുന്നത് ഗീതാ ഗോപിനാഥാണ്. ചീഫ് ഇക്കണോമിസ്റ്റ് പദവി വഹിച്ച ആദ്യ വനിതയെന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ച ഗീതാ ഗോപിനാഥ് കോവിഡ് മഹാമാരി കാലത്ത് കൃത്യമായ വിലയിരുത്തലുകളായി മികച്ച സംഭാവനയാണു നല്‍കിയതെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു.

 



source https://www.sirajlive.com/geeta-gopinath-resigns-from-imf.html

Post a Comment

أحدث أقدم