ന്യൂഡല്‍ഹി | രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.80 രൂപയും ,ഡീസല്‍ ലിറ്ററിന് 99 .48 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 101.31 രൂപയും പെട്രോളിന് 107 .43 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.64 രൂപയും പെട്രോളിന് 105.97 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഡീസല്‍ ലിറ്ററിന് 5.87 രൂപയും പെട്രോളിന് 4.01 രൂപയുമാണ് വര്‍ധിപ്പിച്ചത്. വരും ദിവസങ്ങളിലും ഇന്ധന വിലയില്‍ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
source https://www.sirajlive.com/the-routine-did-not-go-wrong-fuel-prices-have-risen-even-today.html
إرسال تعليق