കൊൽക്കത്തക്ക് രാഹുൽ പഞ്ച്; പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം

ദുബൈ | ഐ പി എല്ലിൽ കൊൽക്കത്തയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്. 166 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് നായകൻ കെ എൽ രാഹുലിന്റെയും (55 പന്തിൽ 67), മായങ്ക് അഗർവാളിന്റെയും (27 പന്തിൽ 40) തകർപ്പൻ ബാറ്റിംഗ് മികവിൽ മൂന്ന് പന്ത് ശേഷിക്കേ ലക്ഷ്യം മറികടന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷാരൂഖ് ഖാൻ (ഒന്പത് പന്തിൽ 22), എയ്്ഡൻ മാർക്രം (16 പന്തിൽ 18) റൺസെടുത്തു.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 49 പന്തിൽ 67 റൺസെടുത്ത ഓപണർ വെങ്കടേഷ് അയ്യറാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. രാഹുൽ ത്രിപാഠി (26 പന്തിൽ 34), നിതിഷ് റാണ (18 പന്തിൽ 31) എന്നിവരും തിളങ്ങി. ശുഭ്മാൻ ഗിൽ (ഏഴ്), ഒയിൻ മോർഗൻ (രണ്ട്), ദിനേശ് കാർത്തിക് (11), ടിം സെയ്ഫർട്ട് (രണ്ട്) എന്നിവർ എളുപ്പത്തിൽ മടങ്ങി.

വലിയ സ്‌കോറിലേക്ക് കുതിച്ച കൊൽക്കത്തയെ അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ വരിഞ്ഞുകെട്ടുകയായിരുന്നു. പഞ്ചാബിനായി അക്ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവി ബിഷ്‌ണോയി രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.



source https://www.sirajlive.com/rahul-punch-for-kolkata-punjab-won-by-five-wickets.html

Post a Comment

Previous Post Next Post