യുവേഫ നേഷന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്

പാരീസ് | കരുത്തര്‍ മാറ്റുരച്ച യുവേഫ നേഷന്‍സ് ലീഗിന്റെ കലാശപ്പോരില്‍ വിജയക്കൊടി പാറിച്ച് ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്‌പെയിനെയാണ് ഫ്രഞ്ച് പട തകര്‍ത്തത്. സെമിയിലെ പോലെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഫ്രാന്‍സ് ജയിച്ചുകയറിയത്. ഫ്രാന്‍സിനായി ബെന്‍സിമയും എംബപ്പെയും വല ചലിപ്പിച്ചപ്പോള്‍ ഒയാര്‍സബലിന്റെ വകയായിരുന്നു സ്‌പെയിനിന്റെ ആശ്വാസ ഗോള്‍.

64-ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബല്‍ സ്‌പെയിനെ മുന്നിലെത്തിച്ചു. എന്നാല്‍ കരീം ബെന്‍സിമ(66), കൈലിയന്‍ എംബപ്പെ എന്നിവരിലൂടെ ഫ്രാന്‍സ് തിരിച്ചടിക്കുകയായിരുന്നു. 2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാന്‍ ദെഷാംസിനും സംഘത്തിനുമായി. ലോകകപ്പും യുറോയും നേഷന്‍സ് ലീഗും നേടുന്ന ആദ്യ രാജ്യമായി ഇതോടെ ഫ്രാന്‍സ് മാറി.

 

 

 

 



source https://www.sirajlive.com/france-wins-uefa-nations-league-title.html

Post a Comment

أحدث أقدم