ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗിലും ബന്ദിപോരയിലും ഓരോ ഭീകരരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
അനന്ത്‌നാഗിലെ വെരിനാഗ് മേഖലയിലും ബന്ദിപോരയിലും ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
source https://www.sirajlive.com/clashes-in-kashmir-troops-killed-two-terrorists.html
إرسال تعليق