ന്യൂഡല്‍ഹി | സിംഗുവില്‍ കര്‍ഷക സമര വേദിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നിഹാങ്ക് സരബ്ജീത് സിംഗിനെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ഇന്നലെ പുലര്‍ച്ചെയാണ് സിംഗുവിലെ കര്‍ഷക സമരവേദിക്ക് അരുകില്‍ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. കര്‍ഷക സമരത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലാണ് നിഹാങ്കുകള്‍ ഇവിടെ തമ്പടിച്ചിരിക്കുന്നത്.
അതേസമയം കൊലപാതകത്തിന് പിന്നില്‍ മറ്റ് ചിലരും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. മരിച്ച യുവാവിന്റെ ദേഹത്തിന് മര്‍ദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആള്‍കൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പാസ് ചോദിച്ചതിന് നിഹാങ്കുകള്‍ പഞ്ചാബ് പോലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിലുണ്ടായിരുന്ന എഎസ്‌ഐ ഹര്‍ജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേര്‍ക്കുകയും പഞ്ചാബ് പോലീസ് പ്രമോഷന്‍ നല്‍കുകയും ചെയ്തിരുന്നു.
source https://www.sirajlive.com/singh-39-s-murder-a-nihank-was-arrested.html
إرسال تعليق