പാനൂരില്‍ കുഞ്ഞ് പുഴയില്‍ വീണ് മരിച്ച സംഭവം; പിതാവിനായി പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍  | പാനൂരില്‍ പുഴയില്‍ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അച്ഛനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി . തന്നെയും കുഞ്ഞിനേയും ഭര്‍ത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടെന്ന ഭാര്യ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷിനുവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പുഴയില്‍ നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ സോനയെ കരക്കെത്തിച്ചു. ഇതിനിടെയാണ് ഒന്നര വയസുകാരി മകളും പുഴയില്‍ വീണതായി സോന പറയുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്സ് സംഘമെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ കതിരൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഷിനുവിനെ കണ്ടെത്തി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ അറിവാകുവെന്ന് പോലീസ് പറഞ്ഞു

 



source https://www.sirajlive.com/baby-dies-after-falling-into-river-in-panur-police-have-launched-an-investigation-for-the-father.html

Post a Comment

أحدث أقدم