കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി | രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നു. വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്ന കല്‍ക്കരിക്ക് ക്ഷാമം നേരിട്ടതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നാല് ദിവസത്തേക്ക് മാത്രമുള്ള കല്‍ക്കരിയാണ് അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ക്ഷാമം തുടര്‍ന്നാല്‍ രാജ്യത്തെ പകുതിയോളം വൈദ്യുതി നിലയങ്ങള്‍ പൂട്ടേണ്ടി വരും. രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്.



source https://www.sirajlive.com/coal-shortage-acute-the-country-is-heading-for-a-severe-power-crisis.html

Post a Comment

أحدث أقدم