ന്യൂഡല്‍ഹി | കണ്ണൂരില്‍ നടക്കാനിരിക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചചെയ്യാനായി സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ലഖിംപുര്‍ ഖേരിയിലെ കര്‍ഷ കൂട്ടക്കുരുതി, കര്‍ഷക പ്രക്ഷോഭം, ദേശീയ രാഷ്ട്രീയത്തിലെ പുതിയ സാഹചര്യം, ബി ജെ പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനര്‍ജിയുടെ നീക്കത്തില്‍ സ്വീകരിക്കേണ്ട നിലപാട് എന്നിവയെല്ലാം യോഗം ചര്‍ച്ച ചെയ്യും.
ബംഗാളിലെ സംസ്ഥാന സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ദേശീയതലത്തില്‍ മമതക്കൊപ്പം ബി ജെ പിക്കെതിരായ പൊതുവിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്ന ധാരണയുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിക്കേണ്ട അടവ് നയം രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. പ്രതിപക്ഷ ഐക്യനീക്കത്തോട് കേരളഘടകത്തിന് എതിര്‍പ്പില്ല. ബംഗാളിലെ ചില മുതിര്‍ന്ന നേതാക്കളും അനുകൂലമായി പ്രതികരിച്ചിരുന്നു.
source https://www.sirajlive.com/cpm-politburo-meeting-today.html
إرسال تعليق