തമിഴ്‌നാട്ടില്‍ മഴയില്‍ കൃഷി നാശം; കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു

തിരുവനന്തപുരം |  കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചു. തക്കാളിക്കും ബീന്‍സിനുമാണ് കുത്തനെ വില ഉയര്‍ന്നത്. സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയോളം വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കിലോക്ക് 60 രൂപയോളമാണ് വില .

ബീന്‍സും അമരപ്പയറും മല്ലിയിലയും കനത്ത മഴയില്‍ നശിച്ചു. ഇതോടെ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയില്‍ ഇവയുടെ വില കൂടി. രണ്ടാഴ്ചക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി, ബീന്‍സിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല.



source https://www.sirajlive.com/rain-destroys-crops-in-tamil-nadu-prices-of-vegetables-are-going-up-in-kerala.html

Post a Comment

أحدث أقدم