അബൂദബി | സഹിഷ്ണുതകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷകർത്തത്തിൽ വേൾഡ് മുസ്ലീം കമ്മ്യൂണിറ്റീസ് കൗൺസിൽ ഇസ്ലാമിക ഐക്യം ആശയം, അവസരങ്ങൾ, വെല്ലുവിളികൾ എന്ന സന്ദേശത്തിൽ അബുദബി പ്രദർശന നഗരിയിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഐക്യ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളും പങ്കെടുക്കും.
ഡിസംബർ 12 മുതൽ 14 വരെ നടക്കുന്ന സമ്മേളനത്തിൽ 30 സെഷനുകളിൽ 140 രാജ്യങ്ങളിൽ നിന്നും 500 ലധികം ഇസ്ലാമിക പണ്ഡിതന്മാർ പങ്കെടുക്കും.
source https://www.sirajlive.com/kanthapuram-and-khalil-thangal-from-india-at-the-international-united-nations-conference.html
Post a Comment