അബൂദബി | മുസ്ലിംകളെ അതാത് പ്രദേശങ്ങളിലെ സംസ്‌കാരവുമായും സാമൂഹിക വ്യവസ്ഥകളുമായും ഒത്തുചേര്‍ന്നു ജീവിക്കുകയെന്ന സന്ദേശമുയര്‍ത്തി നടക്കുന്ന അന്താരാഷ്ട്ര ഐക്യ സമ്മേളനം ഡിസംബര്‍ 12 മുതല്‍ 14 വരെ അബുദാബിയില്‍ നടക്കും. സഹിഷ്ണുതകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷകര്‍ത്തത്തില്‍ ഇസ്ലാമിക ഐക്യം ആശയം, അവസരങ്ങള്‍, വെല്ലുവിളികള്‍ എന്ന സന്ദേശത്തില്‍ അബുദബിയില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ 140 രാജ്യങ്ങളില്‍ നിന്നായി 500 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും.
മുസ്ലിം ഐക്യം എന്നത് രാഷ്ട്രീയപരമായ ഒത്തുചേരലായും, ലോകം മുഴുവന്‍ ഒരു ഖിലാഫത്തിന് കീഴില്‍ കൊണ്ടുവരലുമാണെന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ പിന്‍ബലത്തിലാണ് രാഷ്ട്രീയ ഇസ്ലാം വളരുന്നതും ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ആശയങ്ങള്‍ ശക്തിയാര്‍ജിക്കുന്നതുമെന്ന് ചെയര്‍മാന്‍ ഡോക്ടര്‍ അലി റാഷിദ് അല്‍ ന്യൂഹൈമി പറഞ്ഞു.
മുസ്ലിം ഐക്യതിന്റെ പേരിലുള്ള ഇത്തരം തെറ്റായ പ്രവണതകളെ പ്രാദേശികമായ സാംസ്‌കാരിക ഐക്യത്തിലൂടെയും ബഹുസ്വര സമൂഹത്തിലെ സഹോദര സമുദായങ്ങളുമായുള്ള സൗഹൃദ ത്തിലൂടെയുമാണ് ചെറുത്തു തോല്പിക്കേണ്ടത്. അബുദബിയിലെ വേള്‍ഡ് മുസ്ലിം കമ്മ്യൂണിറ്റീസ് കൗണ്‍സില്‍ ആസ്ഥനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബേചാരി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
source https://www.sirajlive.com/international-united-nations-conference-december-12-14.html
Post a Comment